51. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
1882 ലെ റിപ്പൺ പ്രഭുവിന്റെ വിളംബരം
52. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 360
53. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ?
എം.സി.സെതൽവാദ്
54. ഇന്ത്യൻ സെഫോളജിയുടെ പിതാവ്?
പ്രണോയ് റോയ്
55. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 3
56. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ
57. കൺ കറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
52 (തുടക്കത്തിൽ : 47 എണ്ണം)
58. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?
ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)
59. ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്?
1951
60. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ അംഗങ്ങളുടെ കാലാവധി?
3 വർഷം