Questions from ഇന്ത്യൻ ഭരണഘടന

61. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്?

2005 ഡിസംബർ 19

62. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

ഗവർണ്ണർ

63. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?

60

64. ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 21

65. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി?

30 ദിവസം

66. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

67. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?

ദേശീയ മനുഷ്യാവകാശ കമ്മിഷൻ

68. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 19

69. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗസംഖ്യ?

5

70. ഒരു പോളിംഗ് ബൂത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?

പ്രിസൈഡിംഗ് ഓഫീസർ

Visitor-3877

Register / Login