Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1081. സോളാർ സിറ്റി എന്നറിയപ്പെടുന്നത്?

അമൃതസർ

1082. തിരുവിതാംകൂറിന്‍റെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

1083. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ?

ചേറ്റൂർ ശങ്കരൻ നായർ

1084. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?

വീലർ ദ്വീപ് (ചാന്ദിപ്പൂർ; ഒഡീഷ)

1085. മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം?

ബീഹാർ

1086. മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

1087. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?

എം. അനന്തശയനം അയ്യങ്കാർ

1088. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

1089. മദർതെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്?

2016 സെപ്റ്റംബർ 4

1090. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ് (9)

Visitor-3593

Register / Login