2971. മണ്ഡല് കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പിന്നോക്ക സമുദായ സംവരണം (1979)
2972. ഇറോം ഷർമ്മിള നിരാഹാരമനുഷ്ഠിച്ചത് ഏത് നിയമം പിൻവലിക്കാനാണ്?
AFSPA (Armed Force Special power Act)
2973. ഉത്തർ പ്രദേശിന്റെ തലസ്ഥാനം?
ലഖ്നൗ
2974. ഏറ്റവും അധികം മാംഗനീസ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ഒഡീഷ
2975. പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ ചാൽ നിർമ്മിക്കുന്ന പദ്ധതി?
സേതുസമുദ്രം പദ്ധതി
2976. ഹിഡാസ്പസ് യുദ്ധം നടന്ന വര്ഷം?
ബി.സി.326
2977. ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
2978. എന്ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്ട്ട ഏത്?
തെലുങ്ക് ദേശം പാര്ട്ടി
2979. ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഛത്തിസ്ഗഢ്
2980. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?
നാനാവതി കമ്മീഷൻ; കെ.ജി ഷാ കമ്മീഷൻ