Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3271. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗലുരു

3272. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത്?

27

3273. രാധാകൃഷ്ണകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സർവ്വകലാശാല വിദ്യാഭ്യാസം

3274. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്?

ബദരീനാഥ് (ഉത്തരാഖണ്ഡ്)

3275. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്?

വിജയനഗരം

3276. ആധുനിക ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

3277. ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം?

ഗോവ (രണ്ട് ജില്ലകൾ)

3278. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത്‌ എവിടെ നിന്നുമാണ്?

മീററ്റ്

3279. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിച്ചത്?

ആനിബസന്റ്

3280. 1907 ല്‍ സൂററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

റാഷ് ബിഹാരി ഘോഷ്

Visitor-3753

Register / Login