Questions from മലയാള സാഹിത്യം

681. കണ്ണശഭാരതം രചിച്ചത്?

രാമപ്പണിക്കർ

682. നവസൗരഭം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

683. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

ഇന്നലത്തെ മഴ

684. ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?

ഉണ്ണായിവാര്യർ

685. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

686. ശ്രീധരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഒരു ദേശത്തിന്‍റെ കഥ

687. പാതിരാപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

688. ജപ്പാന്‍ പുകയില' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

689. വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?

നാലപ്പാട്ട് നാരായണ മേനോൻ

690. എന്‍റെ കുതിപ്പും കിതപ്പും' ആരുടെ ആത്മകഥയാണ്?

ഫാ.വടക്കൻ

Visitor-3253

Register / Login