Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

31. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

32. ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?

ജിം കോർബറ്റ്

33. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?

കിസാര്‍ ഖാന്‍

34. സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം?

ജയാപൂർ (ഉത്തർ പ്രദേശ്)

35. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല?

ലേ ( ജമ്മു - കാശ്മീർ )

36. ഇന്ത്യയിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

37. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?

1911

38. രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)

39. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര്?

കുത്തബ്ദിന്‍ ഐബക്

40. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

ഇംഗ്ളണ്ട്

Visitor-3038

Register / Login