Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

451. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത്‌ എവിടെ നിന്നുമാണ്?

മീററ്റ്

452. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ്?

കനിഷ്കന്‍

453. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?

ബാംഗ്ലൂർ

454. ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്?

സവായ് ജെയ് സിങ്

455. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

456. ജെ.എസ് വർമ്മ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ

457. കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

458. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ്

459. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

460. ബാബുജി എന്നറിയപ്പെടുന്നത്?

ജഗജീവൻ റാം

Visitor-3338

Register / Login